നിയമത്തിലെ വിള്ളലുകൾ
പഴുതുകളൊന്നുമടയ്ക്കാതെ
ഉത്തരവാദമാർക്കുമില്ലാതെ
എല്ലാവര്ക്കും ഒഴിഞ്ഞുമാറാവുന്ന
നിയമങ്ങളുടെ കടലാസുകെട്ടുകൾ
വെറുതെയൊന്നു മറിച്ചുപോലും നോക്കാതെ
കിട്ടുന്നത് വാങ്ങി ‘ഴ’ എന്നു സൈൻ ചെയ്തു
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും
ജനപ്രതിനിധിക്കും ഉദ്യോഗസ്ഥനും
ജനത്തിനെതിരെ സ്വൈരവിഹാരം നടത്താൻ
പരസ്പരം കുറ്റപ്പെടുത്തി കബളിപ്പിക്കാൻ.
Not connected : |