ഞാൻ അറിഞ്ഞത് ..... - തത്ത്വചിന്തകവിതകള്‍

ഞാൻ അറിഞ്ഞത് ..... 

മുലപ്പാലിനായ് കേണാൽ കണ്ണുനീരിൻ രുചിയറിഞ്ഞുറങ്ങാമെന്നറിഞ്ഞു,
മുത്തശ്ശി തൻ മുണ്ടിൻ തലപ്പിലാണെനിക്കുള്ള സ്നേഹമെന്നും ഞാനറിഞ്ഞു.

മലകളും, കുളങ്ങളും, മണ്ണും, മരവുമാണെൻ ജീവനെന്നറിഞ്ഞു,
പുസ്തകത്താളുകളിൽ എനിക്കുള്ള ലോകം ഒളിച്ചിരിപ്പുണ്ടെന്നും ഞാനറിഞ്ഞു.

പുഴയരികിലും, മരത്തണലിലും, വരാന്തകളിലും പ്രണയമെന്തെന്നറിഞ്ഞു,
സ്നേഹിതർക്കു പകരം വെക്കാൻ മറ്റൊന്നുമില്ലെന്നും ഞാനറിഞ്ഞു.

ഉടയും ചില്ലുപാത്രങ്ങളിൽ ഭീതിയെന്തെന്നറിഞ്ഞു,
പിതാവിൻ നിറകണ്ണുകളിൽ വേർപാടിൻ വേദനയും ഞാനറിഞ്ഞു.

രാത്രികളിൻ സ്പർശനത്തിൽ കാമമെന്തെന്നറിഞ്ഞു,
ജന്മം കൊടുത്ത കുഞ്ഞിൻ മുഖത്തു നോവിൻ നിർവൃതിയും ഞാനറിഞ്ഞു.

നഗരത്തിൻ വാചാലതയിൽ കപടതയെന്തെന്നറിഞ്ഞു,
നിശ്ശ്ബ്ദമാം ചുവരുകൾക്കുള്ളിൽ ഏകാന്തതയെന്തെന്നും ഞാനറിഞ്ഞു.

തനിച്ചുള്ള യാത്രകളിൽ സ്വാതന്ത്ര്യമെന്തെന്നറിഞ്ഞു,
ഒന്നും മറ്റൊന്നിനു പകരമാവില്ലെന്ന സത്യവും ഞാനറിഞ്ഞു.

ഒറ്റപെടലുകളിൽ എനിക്കു ഞാൻ മാത്രമെന്ന സത്യമറിഞ്ഞു,
ഇതെല്ലാം അറിഞ്ഞ ഞാൻ അമ്മതൻ സ്നേഹം മാത്രം എന്തെന്നറിഞ്ഞില്ല.



up
0
dowm

രചിച്ചത്:ഉഷ
തീയതി:01-07-2019 05:42:24 PM
Added by :Sreeba
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :