പൈതൽ  - മലയാളകവിതകള്‍

പൈതൽ  

പൈതൽ സുര്യമുരളി

മനസ്സിൻ മണിമുറ്റമെവിടെ,
ഉള്ളം തുറന്നൊന്നു ചൊരിയാൻ...
കത്തിജ്വലിക്കും, അണപൊട്ടിയൊഴുകും ദ്വേഷ്യം, ലോക്കറിൽ താഴിട്ടു
പൂട്ടിവെക്കാൻ വെറുക്കുമെൻ മനവും...
നിണമണിയും ചാലുകൾ കവിൾത്തടത്തിൽ സ്മാരകങ്ങളായ് മാറുന്നു ....
ദിനരാത്രങ്ങളേറെയായ് ......
പെരുവിരലിൽ നിന്നുയരും കോപാഗ്നി മേലോട്ട് പടർന്നു കയറി മൂർദ്ധാവിൽ
താണ്ഡവം ആടവേ.....
ഞാൻ എന്നെ മറക്കാൻ ശൃമിക്കവേ....
സ്നേഹസാന്ത്വനങ്ങൾ ശിരസ്സിൽ ധാരയായ്
കോരിയൊഴിക്കാൻ തുനിയും ചില ഹസ്തപത്തികൾ...........
തണുക്കാൻ വിസമ്മതിക്കും .........രോഷം
കൺപോളകൾക്കു മേൽ കൽകയറ്റി വെക്കുന്ന പോൽ ...........
ഭാരം താങ്ങാൻ കഴിയാതെ ഇമകൾ തോൽവിക്ക് കിഴടങ്ങവേ....
അന്ധകാരം പരന്നൂ... വീക്ഷണ കോണിൽ...
ദേഹം തളർന്നു ചെരിഞ്ഞു ഭിത്തിക്കുമേൽ...
ലോകമേ നിൻ മടിത്തട്ടിലേക്ക് മയങ്ങി വീഴൂന്നു
ഞാൻ............................ഒരു പൈതലായ്.....
നിന്റെ സംരക്ഷണ വലയത്തിൽ ഞാനും വീണുറങ്ങുന്നു........................ ഒരു പൈതലായ്.
....


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:03-07-2019 10:31:19 PM
Added by :Suryamurali
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :