ജീവിത ഗന്ധി  - മലയാളകവിതകള്‍

ജീവിത ഗന്ധി  

ജീവിതഗന്ധി സുര്യമുരളി

കൗതുകമായ്‌ വിടർന്ന കണ്ണുകളാൽ നിറങ്ങൾ
കാണാൻ വെമ്പുമൊരു ...............ബാല്യം....
അറിയാൻ , രഹസ്യങ്ങൾ എന്തും അറിയാൻ ഉറ്റു നോക്കുമൊരു ...............കൗമാരം .......
അർഹതയുള്ളതുമില്ലാത്തതും നേടാൻ, സ്വന്തമാക്കാൻ , ചങ്കൂറ്റത്തോടെ
കുതിക്കുമൊരു......................... യൗവനം .....
തെറ്റ് കുറ്റങ്ങളുടെ കണക്കെടുത്തും,
നേടിയതും, നഷ്ടപ്പെട്ടതും കൂട്ടിക്കിഴിച്ചും
ഓർക്കാൻ ഇഷ്ടപ്പെടാത്തവ വ്യസനത്തോടെ മറക്കാൻ ശൃമിച്ചും...................
നേടിക്കൂട്ടിയതു അഹങ്കാരമായ് മനസ്സിനെ സന്തോഷിപ്പിക്കാൻ പാടുപെടുമൊരു വാർദ്ധക്യം........................
തെക്കേ കോണിലെ ആറടി മണ്ണ് നോക്കി ആത്മ സംതൃപ്തി അടയുമൊരു വാർദ്ധക്യം..
എല്ലാം ലോകത്തിനു സമ്മാനിച്ച് യാത്രക്കായ് കാത്തിരിക്കുമൊരു ............. .....വാർദ്ധക്യം


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:04-07-2019 11:37:48 AM
Added by :Suryamurali
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :