തിരസ്കാരം
പകലിൽ മരച്ചില്ലയിൽ കണ്ടു ഞാൻ
രണ്ടിണപക്ഷികൾ തമ്മിലുരുമ്മുന്നു,
നാണത്താൽ ചുവക്കുന്നു;
പ്രാണന്റെ സാന്നിധ്യത്തിലാഹ്ലാദിക്കുന്നു.
നിത്യേന അവയിങ്ങനെ പ്രണയിച്ചു പ്രണയിച്ചു
ജീവിതമെങ്ങനെ ആസ്വദിച്ചീടുന്നു.
ഋതുഭേദങ്ങളോ മാറിമറിയുന്നു.
പ്രണയത്തിനു മാത്രം പ്രായമാകുന്നില്ലത്രേ!
എന്നാൽ ഒടുവിൽ ഒരുനാൾ
തൻ ഇണയെ വിട്ട്
എന്തിനോ പറന്നകന്നു പക്ഷി.
തിരസ്‌കാരദുഖത്തിൽ ഇന്നവൾ
കാത്തിരിക്കുന്നു നിന്നെ വൃഥാ.
വെറുതെയെന്നറിഞ്ഞിട്ടും വെറുതെ...
Not connected : |