സഹായം
മധ്യസ്ഥതയും
സഹായവും
മധ്യസ്ഥന്റെ
ലാഭത്തിന്.
പറയാതെയായാലും
അറിയാതെയായാലും
ഇരുവരുമൊരുനാൾ
മേശയിൽ വരുമ്പോൾ
ഒളിച്ചു വച്ചതെല്ലാം
പുറത്തെടുക്കാം.
മധ്യസ്ഥന്റെ കച്ചവടം
പൂച്ചകളുടെ കടിപിടിയിൽ
ഇടപെട്ടകുരങ്ങൻ
അപ്പക്കഷ്ണം മുറിച്ചു -
തുല്യത വരുത്താൻ
അകത്താക്കിയപോലെ.
വിശ്വാസമില്ലാത്തവരെ
വിശ്വസിക്കാതെ
വിശ്വസിക്കേണ്ടവർ
വിശ്വാസമില്ലാതെ
വിമതരുടെ
വിനയത്തിൽ.
Not connected : |