കരകം
കോടികൾ തരാം ഓടിവാ
കോമരങ്ങളേ
കോലം തുള്ളലിനു-
കോലായിലേക്കു വരൂ.
കോടതിയെപേടിക്കണ്ട
കോലു വയ്ക്കാം നമുക്കു-
കോട്ടമൊട്ടും വരാതെ
കോടികൾ കീശയിലാക്കാം.
കോടികൾകാണിച്ചു
കോടികൾ നീട്ടി
കോടിക്കുന്നിലേക്കു-
കോടീശ്വരനും കയറും.
കോലം തിരിഞ്ഞവർ
കോഴ വാങ്ങിയിട്ടും
കോവിലിൽ ഗതിയില്ലാതെ
കോവിലകം നന്നാക്കാൻ.
Not connected : |