സ്വപ്നലോകത്തിൽ
ഒരുവിളിപാടിനുള്ളിൽ
ഒന്നിച്ചു പങ്കിട്ട്‍
ഒരുപാടുനാളുകൾ
ഒരുമിച്ചു ജീവിച്ച കാലം
ഓർമയിൽ വന്നപ്പോൾ
ഒരുവീടകലത്തിൽ
ഒന്നുമറിയാതെ
ഒരുപേരുമറിയാതെ
ഒരുപാട് കഥകൾക്കായി
ഒരു സ്വപ്നലോകത്തിൽ.
ആരോടും പറയാതെ
ആരോമലായി വളരുന്നവർ
ആരെയോ തേടി
ആരാമങ്ങളിൽ
ആരുമറിയാത്ത
ആധിയും വ്യാധിയുമായ്.
Not connected : |