വിരമിക്കൽ
സേവനത്തിനു വിരാമമിടുമ്പോൾ
ഓർക്കാനൊരുപിടി ഓർമ്മകൾ
സേവനത്തിലെ മഹത്വം
പടിയിറങ്ങുമ്പോൾ
ഒരുപിടി സഹയാത്രികളും
ഒരുപിടി ഉപഭോക്താക്കളും.
ഒരു വലിയ ആൾക്കൂട്ടത്തിൽനിന്നും
ആൾക്കൂട്ടത്തിലൊറ്റയാനായി
ഒരു വലിയ ഭാണ്ഡക്കെട്ടുമായി
ഒരു ചെറിയവാല്മീകത്തിലൊതുങ്ങി
അനുഭവത്തിന്റെ ശിലാതലത്തിൽ
ഒറ്റക്കിരുന്നയവിറക്കാൻ.
നാളെയെ കാത്തിരിക്കും
ഇന്നലത്തെ കൂട്ടുകാരെയൊന്നു കാണാൻ.
Not connected : |