വല  - തത്ത്വചിന്തകവിതകള്‍

വല  

അധികാരമറിയാതെ
ബന്ധുക്കളെങ്ങനെ
ശതകോടികളുണ്ടാക്കും
ശതകോടികൾ കടമാക്കും

മുന്നാക്കവും പിന്നാക്കവും
അധികാരത്തിന്റെ
തണലിലെ ചൂതുകളിയിൽ
അപകടമറിയാതെ.

വഴുതിവീഴുന്ന കുഞ്ഞുങ്ങൾ
കെണിയിൽ കുടുങ്ങുമ്പോൾ
വലയിൽകുടുക്കുന്നതു-
വമ്പൻ സ്രാവുകളെയും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-07-2019 11:56:38 AM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :