ഖനി - മലയാളകവിതകള്‍

ഖനി 

ഖനി സൂര്യമുരളി

മന്ദാരപ്പൂവിൻ മനവും, മാമ്പൂവിൻ മണവും
മുല്ലപ്പൂമൊട്ടിൻ നൈർമ്മല്യവും ,സുഗന്ധവും
തേടി നടന്നൂ..സ്നേഹഖനിയിലന്നു ഞാൻ..

പാടുന്ന പാട്ടുകളേറെയും, സ്നേഹ മഴ നിലാ
വുകളായിരുന്നെന്നോ.....
കേൾക്കാൻ കൊതിച്ചവയിലേറെയൂം പ്രണയ
നിലാ താരകങ്ങളായിരുന്നെന്നോ.....

മൊട്ടിടാൻ തുടങ്ങും കഥകളേറെയും, വിരൽ
തുമ്പാൽ തലോടാൻ വെമ്പും പ്രേമ പൂ പട്ടുക
ളായിരുന്നെന്നോ......

ആ ഖനിയിലിന്നു സ്വർണ്ണത്തേക്കാളേറെ
സ്നേഹപ്പൂ മാലകളാണല്ലോ......അതിഥിയായ്
വരുന്നോ ... നീ തെന്നലേ സ്വർഗ്ഗസീമയിലെ
സ്വപ്ന ഖനീയിലേയ്ക്ക്


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:07-09-2019 05:43:47 PM
Added by :Suryamurali
വീക്ഷണം:22
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :