പ്രണയം  - പ്രണയകവിതകള്‍

പ്രണയം  

പ്രണയമൊരു ചെറുതിരി വെട്ടമായെൻ
മനസ്സിന്റെ വഴിത്താര കൽവിളക്കിൽ തെളിഞ്ഞീടവെ..

ഇന്നിതാ ഞാൻ നിൻ മുന്നിൽ കാഴ്ച വെക്കുമെൻ
മുറിവേറ്റ ഹൃദയത്തിൻ താളത്തുടിപ്പുകൾ..

നിനക്കായ് നെയ്തു കൂട്ടിയൊരാ സ്വപ്നങ്ങൾ തൻ കൂട്ടിൽ
ഏകാന്തനായി ഞാൻ നിൽക്കുമാ വേളയിൽ
ആയുസ്സു തീരാതെ ഞെട്ടറ്റു വീണൊരേൻ
മോഹപ്പൂക്കൾക് ഇന്നുംനിന്നോടു പ്രണയം..

അരിയ രാത്തിങ്കൾ പൊഴിക്കുമീ പാലോളി പോലെൻ പ്രണയം ...

മാനത്തു വിതറിയോരാ സന്ധ്യതൻ
സിന്ദൂര ചുവപ്പു പോലെൻ പ്രണയം
നേർത്തൊരപ്പൂപ്പൻ താടി പോൽ
നിൻ ചാരെ പാറുമെൻ പ്രണയം ..

മരണത്തിൻ തണുത്ത കരങ്ങളാൽ
പുൽകീടുമാ നേരത്തുമൊരു
ചെറു മഴച്ചാറ്റലായ് നിൻ സ്പർശത്തിനായ്
വെമ്പുമെൻ പ്രണയം ..

ദിനങ്ങളെത്ര കൊഴിഞ്ഞാലും
കാലമെത്ര കഴിഞ്ഞാലും
എന്നിലെ പ്രണയത്തിനാവകാശി നീ മാത്രം..

പ്രണയമൊരു ചെറുതിരി വെട്ടമായെൻ
മനസ്സിന്റെ വഴിത്താര കൽവിളക്കിൽ തെളിഞ്ഞീടവെ..


up
2
dowm

രചിച്ചത്:Jayesh
തീയതി:12-09-2019 02:59:17 PM
Added by :Jayesh
വീക്ഷണം:709
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :