ആത്മാവിന്റെ നെഞ്ചിടിപ്പ്.. - പ്രണയകവിതകള്‍

ആത്മാവിന്റെ നെഞ്ചിടിപ്പ്.. 

ഈ പൂനിലാവും എൻ നിഴലും മായുമൊരിക്കൽ
ഏകനായ് ഞാൻ വിടപറയുമാ വേളയിൽ

കരിന്തിരി കത്തുമാ നാളമെൻ തലക്കൽ
ചെറു കാറ്റിൽ ഉലഞ്ഞാടിടുമാ നേരം
ഏകനായ് ഞാൻ വിട ചൊല്ലുന്നു നിന്നോട്
പെയ്തൊഴിയുമാ മഴച്ചാറ്റൽ പോൽ..

എൻ നെഞ്ചിലെ ചൂടില്ല ഇനി നിനക്കുറങ്ങുവാൻ
ബാക്കിയാക്കുന്നു ഞാൻ നിനക്കായ് കാത്തുവെച്ചൊരാ ചുംബനങ്ങൾ

നമ്മുടെ പ്രണയം നനച്ചൊരാ വാകമരച്ചോട്ടിൽ
ചിതറിക്കിടക്കുമാ മോഹങ്ങൾ തൻ പൂക്കൾ
ഇന്നലെ പെയ്ത മഴയിൽ മണ്ണിൽ അലിഞ്ഞു ചേരുമിനി.

കുങ്കുമ ചുവപ്പു നിറയുമോരാ ഗതകാല സന്ധ്യയിൽ
ഒരു ചക്രവാക പക്ഷിതൻ തേങ്ങൽ ഉയര്ന്നുവോ

മോഹങ്ങൾ അടർന്നു വീണൊരാ
ഇന്നലെകളുടെ മണ്ണിൽ എനിക്കായ് തീർത്തൊരീ
പൂമഞ്ചലിൽ ഇന്നു ഞാൻ

നിൻ പ്രണയം നോവിച്ചോരാ മിഴികളാൽ
വാനിലൊരു താരകമായ് കൺതുറന്നീടുവാൻ...

നിന്നെ ഒരു നോക്കു കാണാൻ
കൊതിയോടെ നോക്കിയിരിക്കും ഞാനീ വാനിൽ ..


up
0
dowm

രചിച്ചത്:ജയേഷ്..
തീയതി:17-09-2019 11:40:31 PM
Added by :Jayesh
വീക്ഷണം:501
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :