ഋതുഭേദങ്ങൾ  - തത്ത്വചിന്തകവിതകള്‍

ഋതുഭേദങ്ങൾ  

ഋതുക്കൾ മിനഞ്ഞെടുത്ത
ഋതുഭേദങ്ങൾ ഭൂമിയിലെ
ജന്മങ്ങൾക്കു താങ്ങായതു-
ജലരേഖ മാത്രമായി.

ഭൂമിയിലെ ജന്മിമാർ
തച്ചുടച്ചു ശീതവും
വർഷവും ഉഷ്ണവും
അസഹ്യമാക്കി
വംശനാശത്തിന്റെ
പടിവാതിലിൽ.

സർവ ചരാചരങ്ങളും
മരണക്കെണിയിൽ.
വിശന്നും ദാഹിച്ചും
വിഷം കലർന്ന
വെള്ളത്തിലും
വായുവിലും .

സുഖഭോഗങ്ങളിൽ
ചുരുളഴിയുന്നതു-
ചവുട്ടിയരച്ച
ഭൂമി തൻ ചുടുകണ്ണീർ.

നാഥന്മാരിന്നു
നാഥനില്ലാ കളരിയിൽ
നാവിട്ടടിച്ചും
നോവിച്ചും മത്സരിച്ചും
വിജയ പതാകയും
പ്രശസ്തിപത്രങ്ങളുമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-09-2019 03:26:37 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :