വേഴാമ്പൽ
സ്ത്രീകളെയും
പുരുഷന്മാരെയും
ബന്ദികളാക്കുന്ന
നിയമങ്ങളെന്തിനു
ചിതകളുണ്ടാക്കുന്നു
ഗാന്ധിയുടെ നാട്ടിൽ.
നാടിന്റെ ചിലവിൽ
ഭൂഗോളം ചുറ്റുന്നവർ
ഓർക്കണം നമ്മുടെ
നാട്ടിലെ ചീഞ്ഞു-
നാറുന്ന വ്യവസ്ഥിതിയെ.
അക്ഷരമറിയാതെയും
രോഗം വിതയ്ക്കുന്ന
കനിവിൽ മഴയ്ക്കു
മണത്തു നോക്കുന്ന
വേഴാമ്പലിനെ പോലെ.
Not connected : |