ഉപേക്ഷിക്കപ്പെടുന്നവര്‍ ...
അമ്മേയെന്‍...
കൈവിരല്‍
തുമ്പില്‍ പിടിക്കൂ
ചുവടുകള്‍ക്കപ്പുറം
സാന്ത്വനതീരം ,...
പകുതിവെന്ത
നിന്റെ ജീവന്റെ
വിഹ്വലതകളെ
എന്റെ കൈവെള്ളയില്‍
ആവാഹിക്കൂ
ഇനി ഒരു ചുവടു മാത്രം...
ബെഡ്റൂമിലെ
അരണ്ട പ്രകാശത്തെ
സാക്ഷി നിര്‍ത്തി
അവളുടെ
ഉള്ളമുരുകിയോഴുകിയ
മദജല പ്രവാഹത്തില്‍
വിരല്‍ നനച്ചു
ഞാന്‍ ഒപ്പുവച്ച
കരാറുകളോരോന്നിലും
നിന്റെ
ഹൃദയത്തിലേക്കൊരു
അധിനിവേശം
ഫണമുയര്‍ത്തി വിഷം ചീറ്റി
ഇഴഞ്ഞിറങ്ങിയത് ഞാന്‍
അറിഞ്ഞിരുന്നില്ല
അമ്പലപറമ്പിലെ
പഞ്ചാരമണല്‍ തട്ടില്‍
ഇടറുന്ന ചുവടുകളുമായ്
പിച്ചനടന്നരൊന്‍
പിഞ്ചു പാദങ്ങള്‍ക്ക്
തുണയായ്
നീട്ടിയ
വിരല്‍ തുമ്പില്‍ തൂങ്ങി
തുള്ളി തുളുമ്പിയ
മനസ്സില്‍ നിന്നും
ഞാനെന്നെ നിന്നെ
പടിയിറക്കി
നീ ഉപേക്ഷിക്കപ്പെടുകയല്ല
പ്രവേശിക്കപ്പെടുകയാണ്
ഒരു ചുവന്ന പട്ട്
ചുരിട്ടി വച്ച് ...
ഒരുരുള ബലിചോറ്
ഉരുട്ടി വച്ച്,...
ഫോണ്‍
ചിലക്കുന്നതും കാതോര്‍ത്ത്
എത്രനാള്‍
കാത്തിരിക്കണം?
അതുവരെ
ഒരു പ്രാര്‍ത്ഥന മാത്രം
എന്റെ മകന്‍ ,...
അവന്‍ ഈ വഴി
വരാതിരിക്കട്ടെ
ഇവിടത്തെ സാന്ത്വനത്തിന്റെ
ഗുണം
അറിയാതിരിക്കട്ടെ ,...
............................അനില്‍ കുരിയാത്തി
Not connected : |