ഹെല്‍മറ്റ്  - മലയാളകവിതകള്‍

ഹെല്‍മറ്റ്  

ഒരുഗ്ര ശബ്ദ്ദം,,,,
ഒരാള്‍ കൂട്ടം,...

കൂട്ടിയിടിച്ചു മുഖം വികൃതമായ
വാഹനങ്ങള്‍ക്കുള്ളില്‍
ഞരക്കങ്ങള്‍ മാത്രം

സഹായത്തിനായി
ഉയരുന്ന കൈകള്‍

തൊട്ടടുത്തു
കാക്കി ധാരികള്‍
കൃത്യ നിര്‍വഹണത്തില്‍

അവര്‍ ഹെല്‍മറ്റില്ലാത്ത
ശിരസ്സുകള്‍ തിരയുകയാണ്

ഏറെ നേരത്തിനു ശേഷം

ഹെല്‍മറ്റിനുള്ളില്‍
മുഖമൊളുപ്പിച്ചു
മരണം
ആ വാഹനങ്ങള്‍ക്കരുകിലേക്ക് ,..
_____________________

ഒരാരവം ,...

"കള്ളന്‍ ...പിടിക്കൂ അവനെ"

മാല പൊട്ടിച്ചു ബൈക്കില്‍
ചീറിപ്പായുന്ന തസ്ക്കരന്‍

ജനം പുറകെ ഓടുന്നു

വഴി തടയുന്ന വാഹന പരിശോധകരോട്
ജനം അലറിപ്പറയുന്നു

"തടയൂ ആ വാഹനത്തെ" ...

അവര്‍ പ്രതിവചിച്ചു ,...

"അത് പറ്റില്ല അവന്‍ ഹെല്‍മറ്റു ധരിച്ചിട്ടുണ്ട്" ,...
___________________________

ഒരു നിലവിളി ,...

അട്ടഹാസങ്ങള്‍,....

മാംസത്തിലേക്ക് ആഴ്ന്നിറങ്ങിയ
കത്തിമുനയില്‍ നിന്നും
ചുടു നിണമിറ്റുവീഴുന്നു
ഒരു പ്രാണന്‍ പിടയുന്നു
രക്തദാഹികള്‍
അടുത്ത ഇരയെ തേടി
ഇരുചക്ര വാഹനത്തില്‍ കുതിക്കുന്നു,.......

"പിടിക്കൂ അവരെ "...
കാഴ്ച്ചക്കാര്‍ ആക്രോശിക്കുന്നു

നിയമ പാലകര്‍ ഉപദേശിക്കുന്നു

"അരുത് : അവര്‍ ഹെല്‍മറ്റു ധരിച്ചിട്ടുണ്ട് "


up
0
dowm

രചിച്ചത്:അനില്‍ കുരിയാത്തി
തീയതി:09-12-2010 04:31:35 PM
Added by :prakash
വീക്ഷണം:141
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :