ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം .. - തത്ത്വചിന്തകവിതകള്‍

ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം .. 

ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം ..
മരണത്തെ എങ്ങനെ പുല്കണം
എന്ന് എന്നോടാരോ ചോദിച്ചു,
പ്രിയേ ,നിനക്കുമുമ്പേ മരിക്കണം
അല്ലെങ്കിൽ നമ്മുക്ക് ഒന്നായി മരിക്കണം
എത്രവട്ടം പറഞ്ഞിട്ടുമുണ്ട് നിന്നോട്.
ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം .
നിനക്കിന്നു ഓർമ്മയില്ലാതെ കിടപ്പതാണ്
തെക്കേമുറിയിൽ ആ പഴയകട്ടിലിൽ
നിന്നോടൊപ്പം ഈ രാവിൽ
പുണർന്ന് ഒന്നായി കിടക്കണം.
ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം .
എന്റെ വിറച്ചുണ്ടുകൾ
മൃദുചുംബനം നെറുകയിൽ
പകരുമ്പോൾ , നിൻ
കൂമ്പിയ കണ്ണുകൾ വിടരുകയ്യായി
ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം .
കണ്ണുകൾ കഥപറയുമ്പോൾ
പ്രണയവർഷങ്ങൾ ,പുഞ്ചിരിദീപങ്ങളായി
വിടർനാടും മുല്ലപ്പൂക്കൾ
കുളിർകാറ്റിൽ പകരുന്ന ഗന്ധo
തെളിയുകയായി നീ ഒരുമാലാഖയായി.
കേൾക്കാം രാക്കിളികൾ തൻ പാട്ടും
നിൻ ശ്വാസം മിടറുന്ന നിമിഷം
ഹൃദങ്ങൾ പൊടിയുന്നപോലെ
നിലീനമായി ഉയരെ നഭസിലേക്കോ
ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം
ആരൊക്കയോ തേങ്ങുന്നു
നിൻ കയ്യിൽ പിടിച്ചു ഞാൻ
സ്വര്‍ഗ്ഗവാതിലു തുറന്നു .
പ്രിയേ നമ്മൾ മരണത്തിലും ഒന്നാണ് .
ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം ..
Vinod Kumar V


up
0
dowm

രചിച്ചത്:VinodkumarV
തീയതി:19-11-2019 07:11:16 PM
Added by :Vinodkumarv
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :