൨൬ - ൧൧ - ൨൦൧൯  - തത്ത്വചിന്തകവിതകള്‍

൨൬ - ൧൧ - ൨൦൧൯  

അംബേദ്കറുടെ ഭരണഘടന ഭാരതം
വായിച്ചു പഠിച്ചുകൊണ്ടിരുന്നപ്പോൾ,
നിയമനിര്മാണസഭയിൽ എഴുപതാം
വാർഷികമാഘോഷിച്ചു കൊണ്ടിരുന്നപ്പോൾ
ഐക്യവും അന്തസ്സും തകർത്തുകൊണ്ട്
ഒരു നിയമം പഠിച്ച സ്ത്രീയുടെ നേരെ
മുളക് സ്പ്രേ ചെയ്തത് വികാരാധിക്യം
പറഞ്ഞു രക്ഷപെടുന്ന വിശ്വാസികൾ.

അവകാശങ്ങൾ ‘നിനക്കുതന്നെ’ യെന്നു
പറയുമ്പോൾ
നിനക്ക് വേണ്ടന്നുപറയുന്ന അഭ്യസ്തവിദ്യർ
വീട്ടിലും നാട്ടിലും വിലങ്ങുവയ്ക്കുന്നത-
പരിഷ്‌കൃത സംസ്കാരത്തിന് വേണ്ടിമാത്രം.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-11-2019 05:09:18 PM
Added by :Mohanpillai
വീക്ഷണം:21
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :