അവസാനത്തെ ആ പെട്ടി.
അവസാനത്തെ ആ പെട്ടി.
സൗജന്യമായിയെത്തുമാ പെട്ടിയിൽ
ആ ആത്മാവുണ്ട്.
അയാളുടെ കൈകൾ ഇന്ന് ശൂന്യമാണ്
ആ മുഖത്ത് ദുഖത്തിൻ മേഘശകലങ്ങളുണ്ട്.
വെള്ളവസ്ത്രത്തിൽ അത്തറിന് മുല്ലമണമുണ്ട്.
മരുഭൂവിതൻ ചൂടിൽ ,നിർജീവമായ മേനി
ഇന്ന് പ്രേതഗൃഹത്തിൽ നിന്നും
ജന്മഗേഹത്തിലേക്കു ഉയർന്നുപോകാൻ
ഒരുകുങ്ങുകയാണ് ,പെട്ടിയിൽ
ആ ആത്മാവുണ്ട്.
തലമുടിചീവി വെച്ചു
മുഖരോമം മുഴുവന്‍ ക്ഷൗരം ചെയ്‌തു
വെള്ളമൊഴുക്കി കഴുകിയെടുത്തു
സുഗന്ധതൈലങ്ങളിട്ടു, ആത്മാവു
വിമാനത്തിൽ ആദ്യമായി
സൗജന്യമായി ആകാശത്തേക്കു ഉയർന്നു.
ശവസംസ്കാര ചടങ്ങിനായിസമയത്തെത്തി
ജനിച്ച മണ്ണിൽ അലിയാൻ കൊതിച്ചു,
ആ ആത്മാവ് പെട്ടെന്നോർത്തുപോയി .
എത്തിയിരുന്നു മടക്കയാത്രമോഹിക്കാതെ
പുഞ്ചിരിയുമായി ആശ്ലേഷിക്കുന്ന വീട്ടുകാർ
പൂക്കളും ആരവങ്ങളുമായി കൂട്ടുകാർ.
അവർക്കെല്ലാം എത്രയോ പെട്ടികൾ ,
അവകാശം പറഞ്ഞുവന്നവർക്കു
ഊരി നൽകിയ സമ്പാദ്യങ്ങൾ
സ്നേഹമോടെ എത്ര സമ്മാനങ്ങൾ.
വീണ്ടും കടം വീട്ടാനുള്ളവൻ പ്രവാസി
ഹരിത ഭംഗി കൊതിച്ചഭാഗ്യഹീനൻ.
സൗജന്യമായിയെത്തുമാ പെട്ടിയിൽ
സ്നേഹമുള്ള ആ ആത്മാവുണ്ട്
അവകാശികൾ ഇല്ലാതെ നിസ്സഹായനാം,
അനാഥ പ്രേതമായി എയർപോർട്ടിൽ
അവസാനത്തെ ആ പെട്ടി അലയുകയാണ്....
അവകാശികൾ ഇല്ലാത്ത ആ പെട്ടി.
വിണ്ടോകുമാർ വി
Not connected : |