കണക്കില്ലാതെ  - തത്ത്വചിന്തകവിതകള്‍

കണക്കില്ലാതെ  

ഖജനാവ് കാലിയാക്കി
കരുതൽധനവും
കടമെടുത്തു് ചിലവാക്കി
ഉത്പാദനം കുറച്ചും
സേവനമില്ലാതെയും
ലാഭത്തിലുള്ളവ വിറ്റഴിച്ചും
ശതകോടീശ്വരനും
സഹസ്രകോടീശ്വരനും
കളമൊരുക്കുന്നതു-
സാമ്പത്തികമാന്ദ്യമല്ല
അധഃപതനത്തിന്റെ
വിചിത്ര ചിത്രം മാത്രം.

ജനസേവകന്റെ
നാക്കിലെ വാക്കുകൾ
ജന്മാവകാശത്തെ
നാണിപ്പിക്കുന്ന മുനകൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-12-2019 11:51:30 AM
Added by :Mohanpillai
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :