ഗ്രഹണം ഒരു പ്രണയം  - തത്ത്വചിന്തകവിതകള്‍

ഗ്രഹണം ഒരു പ്രണയം  

ഗ്രഹണം ഒരു പ്രണയം
സൂര്യനെ സ്നേഹിച്ച
ഭൂമിതൻ ഹൃദയത്തിൽ
നിത്യാനന്ദം നിറക്കും പ്രണയം
ചുടരവനേ ചുക്കിലിയിൽ
പ്രണയിക്കാൻ എത്തിയ
ചന്ദ്രികേ നിനക്കുമുണ്ടാകാം ഗ്രഹണം
ചന്ദ്രിക തൻ വെണ്ണ കൈകൾ
ഇത്തിരിനേരo കാമാന്ധതയിൽ
കരിമ്പടത്തിൽ മയക്കിയെങ്കിലും
കരിനാഗമായി പുണർന്നു
കവരാൻ നോക്കിയെങ്കിലും
ആ പ്രണയതേജസിൻ ഹൃദയം
കവരാൻ കഴിയില്ല പെണ്ണെ
ഭൂമിക്കായി സപ്തവർണ്ണങ്ങൾ
ആകാശദീപങ്ങൾ,പൊയ്‌കകകൾ
പ്രണയ പുഷ്പങ്ങൾ പരക്കും
ആവോളം വാരിചൊരിയും
പച്ചപ്പിൽ കൈനീട്ടി ചുംബിക്കു൦
സൂര്യന്നെ നീയും കാണും
ചക്രവാള്ചുവപ്പിൽ
റാന്തലായി നീ മാറും
മൂകസാക്ഷിയാം ചന്ദ്രികേ,
സൂര്യനെ സ്നേഹിച്ച
ഭൂമിതൻ ഹൃദയത്തിൽ കാണാം
എന്നും അനശ്വര പ്രണയം.
എന്നും അനശ്വര പ്രണയം.
Vinod Kumar V


up
0
dowm

രചിച്ചത്:VinodkumarV
തീയതി:25-12-2019 08:17:38 PM
Added by :Vinodkumarv
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :