പൂവ്  - തത്ത്വചിന്തകവിതകള്‍

പൂവ്  

പൂങ്കുലകൾ വിരിയുന്ന പൂപ്പുഞ്ചിരിയിൽ
ഒരധ്യായം തുടങ്ങുമ്പോൾ
ഇതളുകൾ പൊഴിഞ്ഞു പരവതാനി
വിരിച്ചു മറ്റൊരധ്യായം തുടങ്ങി.
വാടി കരിഞ്ഞുണങ്ങി ലയിക്കാൻ
കാത്തു കിടക്കുന്നതാരും കാണാതെ.
ജന്മങ്ങളൊരുപാടുപ്രതീക്ഷിച്ചു
സൗന്ദര്യം വികൃതമാക്കിമടങ്ങുന്നു
ആസ്വദിച്ചവരൊക്കെ കണ്ണുമടച്ചു
വിടവാങ്ങലിനു കാത്തുനിൽക്കാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-12-2019 10:07:09 AM
Added by :Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :