അവൾ
നീലക്കുയിലേ നീ മൂളിതരുമോ
ഒരു ശൃംഗാര കല്യാണി രാഗം (2)
അവൾ വരും നേരത്ത് പൂവിരിയും പുലര്കാലത് ശലഭമേ നീ വാനിൽ ഉയരു..
നിറ വർണങ്ങൾ വാരി വിതറു..
നീലക്കുയിലേ നീ മൂളിതരുമോ
ഒരു ശൃംഗാര കല്യാണി രാഗം
ഒരു ശൃംഗാര കല്യാണി രാഗം..
മധു തേടും തേൻവണ്ടേ തരുമോ
നീ അവൾക്കായി നൽകുവാൻ ഒരു തേൻകുടം..
നല്കുവാനൊരു തേൻ കുടം..
നീലക്കുയിലേ നീ മൂളിതരുമോ
ഒരു ശൃംഗാര കല്യാണി രാഗം..
വിടരുന്ന പൂമൊട്ടെ അണിയു നീ അവള്കായി ചൊടിയിലൊരു പാല്പുഞ്ചിരി..
നിൻ തേനൂറും പാല്പുഞ്ചിരി...
സഖി നീയെൻ അരികത്തിന്നണയുമ്പോൾ പ്രകൃതിതൻ മംഗല്യത്താലോല്സവം...
എൻ അകതാരിൽ രാഗമേളം...(2)
നീലക്കുയിലേ നീ മൂളിതരുമോ
ഒരു ശൃംഗാര കല്യാണി രാഗം..
ജയേഷ്
Not connected : |