ഉല്‍പ്രേക്ഷ
താമരപ്പൂവിതള്‍ പോലെയെന്റ്റെ
കണ്ണുകള്‍ എന്നുനീവാഴ്ത്തിയെന്നെ
വീഴ്ത്തിയപ്പോള്‍
എതുപൂവും വാടുമെന്ന സത്യം
ഞാനോര്‍ത്തതേയില്ല
ചന്ദ്രനെപ്പോലെയെന്‍മുഖമെന്നു
നീ വര്‍ണ്ണിച്ചപ്പോള്‍
ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്നത്
ഞാന്‍ മറന്നേപോയീ
ചാമ്പയ്ക്കാ ചുണ്ടാണ് എന്റ്റെതെന്നു
നീ ചൂണ്ടിപ്പറഞ്ഞത്‌കേട്ട്
കോരിത്തരിച്ചഞാന്‍
കിളികള്‍ കായ് കൊത്തുമെന്നതും മറന്നു
നമ്മളൊന്നെന്നു ചൊല്ലി
എനിക്കുള്ളതെല്ലാം കവര്‍ന്നിട്ടുള്ള
നിന്റ്റെ വികടസരസ്വതിയില്‍ നിന്ന്
ഞാനാസത്യംആദ്യമായ്മനസ്സിലാക്കി :
വിണ്ണിലായാലും മണ്ണിലായാലും
പെണ്ണിന്റ്റെ കണ്ണുനീരിന്
ഉപമയല്ല ;ഉല്‍പ്രേക്ഷയത്രേ !
Not connected : |