വെറുതെപാഠ
മുറിവില്ലാത്ത മുറിവുകളുമായി
ഞാനെത്രനാൾ ജീവിക്കുമെന്നറിയില്ല
കണ്ണീരില്ലാത്ത കണ്ണുകൾ കലങ്ങി
എത്രനാൾ ജീവിക്കുമെന്നറിയില്ല.
ഒറ്റയ്‌ക്ക്‌പയറ്റുന്നവരൊരുപാടെങ്കിലും
ഒട്ടും വിജയിക്കാത്ത യുദ്ധങ്ങൾ മനസ്സിൽ
കത്തിയെരിയുമ്പോൾ വശമുള്ള എഴുത്തിൽ
കുത്തിക്കുറിച്ചു പരാജയം സമ്മതിക്കുന്നു.
Not connected : |