വാളോങ്ങി  - തത്ത്വചിന്തകവിതകള്‍

വാളോങ്ങി  

നിന്റെ ദൈവവും
എന്റെ ദൈവവും
കണ്ടുമുട്ടുമ്പോൾ
വാളെടുക്കുന്നു
ഒളിച്ചോടാനും
കൊന്നുതള്ളാനും.

വീണ്ടും വേറൊന്നിനെ കാണും
അടവുകൾ മാറ്റി പയറ്റി
ദയാഹർജിക്കും
ക്ഷമാപണത്തിനും
മറ്റൊരു രക്തം
തുടച്ചവാളുമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-01-2020 08:23:47 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :