മുത്തമ്മ
(തമിഴ്‌നാട്ടിലെ ചില ഉൽഗ്രമങ്ങളിൽ കണ്ടുവരുന്ന തലൈക്കൂതൽ എന്ന പ്രാകൃത ചടങ്ങിൽ ജീവൻ വെടിയാൻ പോകുന്ന മുത്തമ്മ എന്ന പാവം ഒരു അമ്മൂമ്മയുടെ ഹൃദയ രോദനം )
വീട്ടിലെന്തോ വിരുന്നു വരുന്നെന്നു
കാക്ക വന്നെന്നോട് ചൊല്ലി
കാലമേറെയായി വിരുന്നുകാർ വന്നിട്ട്
ദാരിദ്ര്യം തിന്നുവാൻ ആർക്കാണ് ആഗ്രഹം
പുത്തനൊരു കുപ്പായം കൊണ്ടുവന്നു മക്കൾ
കാലമേറെയായി കൊതിക്കുന്നൊരാ കുപ്പായമെത്തി
ബന്ധുക്കലെത്തി മംഗലമേളം തുടങ്ങി
എല്ലാരുമെന്നെ തുറിച്ചു നോക്കുന്നു
നോട്ടങ്ങളെന്നെ തുളച്ചു കയറുന്നു
കണ്ടവർ കണ്ടവർ മാറി നടക്കുന്നു
ആണ്ടുകൾ മുമ്പേ നടന്നൊരെൻ -
മംഗലദിനമെൻ ഓർമയിലെത്തി
ആരുമില്ലേലും അന്നൊരു സുദിനമായിരുന്നു
എന്റെ കണവനെ കണ്ടതന്നാദ്യമായിരുന്നു
പെറ്റു കൂട്ടി ഞാൻ ഏഴല്ല എട്ടതിൽ
മൂന്നെണ്ണം അന്നേ തിരിച്ചെടുത്തു ദൈവം
എന്റെ കണവനെ കൂടെ കൊണ്ട് പോയി
കാലത്തിൻ ഒഴുക്കിൽ വളർന്നവർ എന്റെ
കാലരായി വന്നെന്നോരു തോന്നലെനുള്ളിൽ
കേട്ടിരിക്കുന്നേറെ തലൈക്കൂതലേപറ്റി
ഇന്നവർ എന്നെയും സ്നേഹിച്ചു
പറഞ്ഞയക്കാനൊരുങ്ങുന്നു
വേണ്ടയെനിക്കി സ്നേഹം
വേണമെനിക്കി ജീവിതം
കേണുപറഞ്ഞു ഞാൻ കേട്ടില്ലവർ
ഞാനൊരു ഭാരമായിരുന്നെന്നു
ഞാനിറഞ്ഞില്ല ദൈവമേ
നാളെ പ്രഭാതം കാണുവാൻ ഞാനുണ്ടാകുമോ
അറിയില്ലയെൻ ഭഗവാനെ
Not connected : |