മരണശേഷം
ഈ ലോക നെറുകയിൽ രാജനായി വാണിരുന്നു നീ ഇന്നലെ വരെ.
ഇന്ന് നീയോ വെള്ളപുതച്ചൊരു മാംസപിണ്ഡം
നീയെഴുതിയ കവിതകൾ ചിരിക്കുമ്പോൾ
നിന്റെ കൈവിരലുകളെല്ലാം മരവിച്ചനങ്ങാതെ നിശ്ചലം
ചിലങ്കകൾ കെട്ടിയാടിയ നിൻ കാലുകൾ, ഒരു ചെറു തുണികൊണ്ട് കെട്ടിയിട്ടു
ഇടതൂർന്ന കേശമെല്ലാം പൊഴിയും അല്പനേരത്തിനപ്പുറം , അതിനായ് നീ ചെയ്ത പൂജകൾ എല്ലാം വിഫലം
നീ കണ്ട കാഴ്ചകൾ എല്ലാമേ മായുന്നു , നിന്റെ മാന്മിഴിയഴകും മാഞ്ഞു തുടങ്ങി
ചുംബനം ചൊറിഞ്ഞോരാ ചുണ്ടുകൾ രണ്ടും വിണ്ടു കീറി.
ഏറ്റവും ദൂഷണം ചൊല്ലിയ നാവാണ് ആദ്യമായി മണ്ണിനെ പുണരുന്നത്
സ്നേഹിച്ചവർക്കു പകുത്തു കൊടുത്തൊരു പാവമാം നിൻ ഹൃദയം നിശ്ചലം മൂകം
എന്തെല്ലാം നീ നേടിയെടുത്തിട്ടും
പോകുമ്പോൾ നിൻ കൈകൾ ശൂന്യം
Not connected : |