മഴയുടെ പ്രണയം
പണ്ട് പ്രണയമായിരുന്നു ഭൂമിക്ക് മഴയോട്
വേനലിൽ വേഗമൊന്നെത്താൻ കാത്തിരുന്നു
മേഘങ്ങളിൽ എഴുതിയ
നനവാർന്ന കാർമേഘ കവിത
കാണുമ്പോളവൾ പുഞ്ചിരി തൂകി.
വരുവാനല്പം വൈകിയെന്നാൽ
പരിഭവം ഏറെ പറഞ്ഞിരുന്നവൾ
എങ്കിലും ചിരിയോടെ കാറ്റു
കൊണ്ടെന്നും എതിരേറ്റു പുഞ്ചിരിച്ചു
കാലക്രമത്തിൽ മാറ്റങ്ങളേറി
പുഞ്ചിരിയെല്ലാം മറഞ്ഞു തുടങ്ങി
മേഘത്തിലെ പ്രേമ കവിതകൾക്കെല്ലാം മിന്നലിൻ
ശോഭയെല്ലാം മാഞ്ഞു
കാലം തെറ്റി പെയ്യുന്ന മഴയിന്നു
ഭൂമിക്ക് ഭാരമായി തോന്നുന്നു
എങ്കിലും മഴയിന്നും തോരാതെ പെയ്യുന്നു
മീനവേനലിൻ ഉഷ്ണത്തിലവൾ
വെന്തുരുകാതെ
Not connected : |