മറന്നു പോയ ഞാൻ
മറവിയുടെ മന്ദാരം ചൂടി
യമുനയുടെ തീരത്തു ഞാനിരുന്നു
മാനത്തെ മാരിവിൽ വർണ്ണങ്ങളെല്ലാം
വെറുമൊരു മായയായി തോന്നി
ഓർക്കുവാനേറെ കൊതിക്കുന്നുവെങ്കിലും
കഴിയാതെ വയ്യാതെ വീഴുന്നു ഞാൻ
എന്തായിരുന്നു ഞാൻ എന്ന സത്യം
തിരയുമ്പോൾ ഞാൻ ഒരു പൈതലായി മാറി
യൗവനത്തിൽ വന്ന ഭംഗമാണോ
എന്നിലെ ഓർമയെ കവർന്നത്
ഒരുപാടു ചിത്രങ്ങൾ മാഞ്ഞു പോയെന്നിൽനിന്നും
അതിലൊരു ചിത്രം നിന്റേയുമായിരിക്കാം
എന്നെ കുറിച്ചുള്ള നിൻ കണ്ണീര് കാണുമ്പോൾ
കേവലമൊരു ധാര മാത്രമായി തോന്നുന്നു
നീയെന്റെ ആരെന്നു പോലും
അറിയാതെ ഞാൻ നിന്നെ
നോക്കി പുഞ്ചിരിച്ചോ
ഇനിയുള്ള ഈ ബാക്കി ജീവിതത്തിൽ
എന്തായി ഞാൻ ജീവിക്കണം
എന്നറിയില്ല.
Not connected : |