ജീവിതസഖി. - ഇതരഎഴുത്തുകള്‍

ജീവിതസഖി. 

അകലുമ്പോൾ നൊമ്പരമെഴുതാൻ
മിഴിനീരിൻ തുള്ളികളും
നെടുവീർപ്പിൻ ഭാഷയിലെഴുതാൻ
ഹൃദയത്തെരുവീഥികളും...

വചനത്തിൻ വാർമുടിചിന്തും
മൗനത്തിൻ മാലിനിയും
മായക്കടൽ നീന്തിയടുക്കും
മനസ്സുരുകും ഗദ്ഗദവും..

തൊട്ടറിയും ജീവനിലെല്ലാം
കടമെറിയും കനവുകളും
കേൾവികളിൽ പുതുമഴകൊള്ളും
തോർന്നിടറും കവിളുകളും...

സന്താപത്തെന്നല് വീശും
സന്തോഷപ്പുലരികളിൽ
ദൈന്യതകൾ ദാനം നൽകും
നോവറിയും കവിതകളും...

മരണത്തിൽ മാറുചുരത്തും
പ്രണയത്തിൻ മധുരിമയും
ചിതയെരിയും ചിന്തയിലെരിയാൻ
പ്രണയിനിതൻ ഓർമ്മകളും..!


up
0
dowm

രചിച്ചത്:സജിത്ത്
തീയതി:31-01-2020 12:26:06 AM
Added by :Soumya
വീക്ഷണം:102
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :