എന്നിലെ ഫോട്ടോഗ്രാഫര്‍ - തത്ത്വചിന്തകവിതകള്‍

എന്നിലെ ഫോട്ടോഗ്രാഫര്‍ 

എന്നിലെ ഫോട്ടോഗ്രാഫര്‍
ട്രിപ്പിൾ ക്യാമറയുള്ള ഒരു മൊബൈലിൽ
നിൻറെ നിഷ്കളങ്കമാ൦ ചിത്രങ്ങൾ നിറച്ചു.
അകലെ നിന്നു ഞാൻ നിത്യവും
ഒപ്പിയെടുത്ത നിൻ മന്ദസ്‌മിതങ്ങൾ.
അത് ഞാൻ ഫേസ്ബുക്കിലിട്ടു
അത് ഞാൻ ഇൻസ്റാഗ്രാമിലിട്ടു
അവളറിയാതെ ആരുടെയൊക്കെയോ
ഇഷ്ടങ്ങൾ അഭിപ്രായങ്ങൾ
ഓരോ ചിത്രങ്ങൾക്കും എന്നും നിറഞ്ഞു.

മകരമഞ്ഞിൽ സൂര്യസിന്ദൂരംച്ചൂടി
വർണ്ണ ദീപങ്ങൾ പോതകതണ്ടിലേന്തി
കുളിർക്കാറ്റിൽ മൗലിയിലെ പീലികൾ
വിടർത്തി ആടിപ്പാടി, അവളുടെ പൂമേനി
വെയിൽ മഴയിൽ അഴകേറിയനുരാഗവുമായി
ചിത്രശലഭങ്ങളുമായി ശൃംഗാരചേഷ്ടകൾകാട്ടി
ഇലഞ്ചേലകളിൽ നിറഞ്ഞുനിന്നു.
ഓരോ ചിത്രങ്ങൾക്കും എന്നും നിറഞ്ഞു.


ഒരു സെൽഫി എടുക്കാം
എൻ കല്പനകൾ പങ്കുവെക്കാo
മുഖത്തോടു മുഖം നോക്കി നിന്നു
ഇളംകയ്യിൽ മുത്തുമ്പോൾ ,
അവളുടെ മുഖംവാടി
ഇതൾമിഴിയിൽ കണ്ണീർതുള്ളിയാടി
ആ തൊട്ടാവാടി എന്നെനുള്ളിനോവിച്ചു.


ആ ചെടിയിൽ ഞെട്ടറ്റു വീഴുമാ
ഒരു പൂ കണ്ടപ്പോൾ ,അത്
കാണാൻ കഴിയാതെ
സ്നേഹം പകരാതെ
അവളോടൊപ്പം ചിത്രങ്ങൾ
എടുക്കുന്ന എന്നിലെ ഫോട്ടോഗ്രാഫര്‍
ലജ്ജിച്ചു തലകുനിച്ചു.
അവൾ ക്ഷോഭിച്ചതിൽ തെറ്റില്ല.
മനസ്സിൽ വേദനയോടെ
ആ ചിത്രം നിറഞ്ഞു.
തുടച്ചുമാറ്റുവാൻ കഴിയാത്ത
തൊട്ടാവാടി പെണ്ണിൻചിത്രം നിറഞ്ഞു.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:03-02-2020 09:06:05 PM
Added by :Vinodkumarv
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :