പറയാൻ മറന്നത്  - തത്ത്വചിന്തകവിതകള്‍

പറയാൻ മറന്നത്  

ഞാൻ പറയാൻ മറന്നത്
ഞാൻ പറയാൻ മറന്നത്
നിൻ മിഴികൾ അറിഞ്ഞു
ആ കണ്ണീരൊപ്പുവാൻ
സ്നേഹവസന്തം തന്നു.
ചെമന്നപൂചൊടികളിൽ വീണ
കണികകളിൽ കരിമഷികലർന്നു.
ഒരു കാമുകഹൃദയം തുടിച്ചു
നിർനിദ്ര രാവുകൾ തീർത്തു
താളലയമോടെ എഴുതി
പാടി നിനക്ക് പകർന്നു
പറയാൻ മറന്ന പ്രണയം
വിനോദ്‌കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:10-02-2020 12:36:40 AM
Added by :Vinodkumarv
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :