വഴി തെറ്റി  - തത്ത്വചിന്തകവിതകള്‍

വഴി തെറ്റി  

സ്വന്തമാണീ ജീവിതം
തിരഞ്ഞെടുക്കുന്നതും
പറിച്ചുനടുന്നതും
സ്വയം നശിക്കുന്നതും
പരിണാമപ്രക്രിയയിലെ
ജന്മാവകാശങ്ങൾ.

അടിച്ചേൽപ്പിക്കുന്നതും
മറ്റുള്ളവർ പാതയൊരുക്കുന്നതും
നേർവഴി നടത്തുന്നതും
പിന്തിരിപ്പിക്കുന്നതും
കൂട്ടിലടച്ച കിളിയെപ്പോലെ
മനസ്സിലൊരു തീക്കനലുമായി
ചിറകരിഞ്ഞവർക്കായി
സ്വാഭിമാനം ഇരുട്ടിലാക്കി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-02-2020 12:14:19 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :