ഉന്തു൦ വലിയും  - തത്ത്വചിന്തകവിതകള്‍

ഉന്തു൦ വലിയും  

ഉന്തു൦ വലിയും
ആറ്റം മുതൽ ആകാശ ഗംഗവരെ
തുടരുന്ന ഉത്‌കൃഷ്ടമാം സിദ്ധാന്തം
"ഉന്തു൦ വലിയും "
ഉന്തും വലിയും തുടർന്നു
ഒരു വൃത്തപരിധിയിൽ
ചുറ്റിക്കറങ്ങുമ്പോൾ കോടിക്കോടി
ഗോളങ്ങൾ ഉന്തും വലിയുമായി
ഗോഷ്ടികൾ കാട്ടിച്ചിരിക്കുന്നു .
ആകാശത്തേക്കു നോക്കുമ്പോൾ
മേഘങ്ങൾ തുടരുന്നു ഉന്തും വലിയും
ഈ ഭൂമി കുളിരുന്നു
മണ്ണും കല്ലും ഉന്തി മാറ്റി
പുഴകൾ ഒഴുകുന്നു
നീലക്കടലുകൾ അലറിവലിക്കുന്നു.
കരയിൽ ജീവജാലങ്ങൾ ഉന്തുന്നു
പുതു പിറവികൾ നിറയുന്നു
മരണം അവ വലിക്കുന്നു.
വിശ്വാസ പ്രമാണങ്ങൾ ചിലർ
കൂടുതൽ ഉന്തുന്നു
ശാസ്ത്രങ്ങൾ അവ വലിച്ചുകീറുന്നു .
ഭരണപക്ഷം ഉന്തുന്നു
പ്രീതിപക്ഷം വലിക്കുന്നു.
കൊടികൾ കീറുന്നു നാട്ടുന്നു
ഉന്തും വലിയും തീരാത്ത
ത്രികാലങ്ങളിൽ ഇതു കലികാലം.
സർവ്വപ്രപഞ്ചമെ നീ നിറക്കും
ചിലതൊക്കെ മനസിൽ നിറഞ്ഞപ്പോൾ
ഉന്തിയെഴുതുന്നു......
എഴുതാനില്ലെങ്കിലോ
ഉള്ളിലേക്കുവലിയുന്നു.
Vinod Kumar V


up
0
dowm

രചിച്ചത്:VinodkumarV
തീയതി:11-02-2020 10:46:55 PM
Added by :Vinodkumarv
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :