ഇതോ മാതൃത്വം  - തത്ത്വചിന്തകവിതകള്‍

ഇതോ മാതൃത്വം  

ഇതോ മാതൃത്വം !

ക്രൂരത തൻ പാരമ്യം
സാക്ഷിയായി മൂകമാം ഈ ഭൂമി
തന്നുടലിൻ ഭാഗമാം
തൻ ചോരയിൽ പിറന്ന കുഞ്ഞു
നൊന്തു പെറ്റമ്മ തന്നെ
നിഷ്‌കരുണം കൊന്നു കളഞ്ഞു
ഇതോ മാതൃത്വം ...

വലിച്ചെറിഞ്ഞു തൻ കുഞ്ഞിനെ
അലറും ആ ആഴ കടലിലേക്ക്
തല പൊട്ടിച്ചിതറി ആ പാറമേൽ
എന്തിന് എൻ 'അമ്മ ഈ പാതകം
എന്നോട് ഇന്ന് ചെയ്തെന്നറിയാതെ
താഴ്ന്നു ആഴി തൻ മടിത്തലേക്കു
മൂകമായീ ആഴിയും ചോദിപ്പൂ
ഇതോ മാതൃത്വം...

ഇത്ര ലാഘവത്തോടൊഴിവാക്കുവാൻ
പറ്റുമോ നീ നൊന്തു പ്രസവിച്ച നിൻ കുഞ്ഞിനെ
ഒരു മൃഗം പോലും തൻ കുഞ്ഞിനോട്
ഇത്രമേൽ ക്രൂരത കാണിച്ചിട്ടില്ല
നീയോ 'അമ്മ കഷ്ടം! ഈ ഭൂവിൽ
ഇതോ മാതൃത്വം !!


up
0
dowm

രചിച്ചത്:
തീയതി:28-02-2020 11:24:14 AM
Added by :sheebamariam
വീക്ഷണം:23
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :