നൊമ്പരം
നൊമ്പരം
നിനച്ചില്ല ഞാനൊരു നൊമ്പരമാകുമെന്നാദ്യമായ് കണ്ടപ്പോളെന്നനുരാഗിയെ
വിടരുന്ന മിഴികൾ തൻ ജ്വലിക്കുന്ന പ്രേമമെന്നകതാരിൽ പ്രണയത്തിൻ വിത്തുകൾ പാകുമെന്ന്
അവളുടെ മൊഴിയിലെ സപ്തസ്വരങ്ങളെന്നാത്മാവിൻ കളിവീണയായ് മീട്ടുമെന്ന്
അവളുടെ കാന്തിയെൻ സ്വപ്നങ്ങളിൽ ഏഴുവർണങ്ങളായ് പീലിവിടർത്തിയാടുമെന്ന്
പാൽനിലാ പുഞ്ചിരിയെന്റെ നെഞ്ചിൽ പ്രേമത്തിൻ പൂനിലാവായി പരക്കുമെന്ന്
അവളുടെ കൊഞ്ചലും പരിഭവം പറച്ചിലുമെന്നുമെൻ കൌതുകമാകുമെന്ന്
കരിവളകിലുക്കിയെൻ ചാരത്തണയുമ്പോൾ ഹൃദയം തുടികൊട്ടി പാടുമെന്ന്
കരം ഗ്രഹിച്ചെൻ തോളത്ത് ചായുമ്പോളവളുടെ ചുടു നിശ്വാസമെൻ കാമനകളെ തൊട്ടുണർത്തുമെന്ന്
അവൾ പുഴയായൊഴുകുമ്പോൾ ഞാനതിൽ നീന്തിത്തുടിക്കാൻ കൊതിക്കുമെന്ന്
വിരിമാറിൽ ശാന്തമായുറങ്ങുമ്പോളീ ഭൂമിയിൽ സ്വർഗ്ഗം പണിയുമെന്ന്
യാഷ്
Not connected : |