മതാന്ധകാരം - തത്ത്വചിന്തകവിതകള്‍

മതാന്ധകാരം 



ആർക്കാണ് മതം ?

നോവിനില്ല മതം
കഴിവുകൾക്കില്ല മതം
ജനനത്തിനും മരണത്തിനുമില്ല മതം

മഴക്കില്ല മതം പുഴക്കുമില്ല
സൂര്യനില്ല മതം ചന്ദ്രനുമില്ല
മണ്ണിനില്ല മതം വിണ്ണിനുമില്ല
കടലിനില്ല മതം കാറ്റിനുമില്ല
മൃഗങ്ങൾക്കില്ല മതം മരങ്ങൾക്കുമില്ല

പിന്നെയെവിടെയാണ് നിനക്ക് മതം വേണ്ടത്?

ഭിഷഗ്വരന്റെ മതം നോക്കാറില്ല
ചികിത്സ തീരും വരെ !
ഗുരുവിന്റെ മതം നോക്കാറില്ല
വിദ്യ അഭ്യസിക്കും വരെ !
വ്യഭിചരിക്കുന്നവൻ മതം നോക്കാറില്ല
കാമം തീരും വരെ !
വില്കുന്നവൻ മതം നോക്കാറില്ല
വാങ്ങും വരെ!
വാങ്ങുന്നവൻ മതം നോക്കാറില്ല
വില്കും വരെ !
തമാശിക്കുന്നവന്റെ മതം നോക്കാറില്ല
ചിരി തീരും വരെ !

പിന്നെയാർക്കാണ് മതം

വിവരവും, തിരിച്ചറിവും , സംസ്കാരവും ഉണ്ടെന്നഹങ്കരിക്കുന്ന മനുഷ്യനു മാത്രം!


YASH


up
1
dowm

രചിച്ചത്:yash
തീയതി:12-03-2020 12:18:45 PM
Added by :.yash
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :