നിറങ്ങൾ
ഉഷഃസന്ധ്യ ചാലിച്ച സിന്ദൂരമാണോ
ചെമ്പരത്തിപ്പൂവേ നിൻ കവിളിൽ
സാഗരനീലിമ കോരിയെടുത്തുവോ
ശംഖുപുഷ്പം ഛദനങ്ങളിൽ
അരക്കാംശുവിൽനിന്നു കടംകൊണ്ടതാണോ
കർണ്ണികാരത്തിൻ സ്വർണകാന്തി
ശുഭ്രാമ്പരത്തിന്റെ പുഞ്ചിരിയാണോ
കുടമുല്ലപ്പൂവിൻ ധവളകാന്തി
ഹൃദയരക്തത്തിൽ മുങ്ങിനിവർന്നതോ
പനിനീർപ്പൂവിന് ശോണപ്രഭ
ആരുടെ കണ്ണേറു തട്ടിയിട്ടാണോ
മഞ്ചാടിമണികൾക്കു കറുപ്പുനിറം
മാരിവില്ലേഴുനിറങ്ങളും നൽകിയോ
മായാമയൂരത്തിൻ പീലികളിൽ
ഇന്ദ്രനീലം ആരണിയിച്ചീ
നീലത്താമരയിതളുകളിൽ
സ്വച്ഛസ്ഫടികം അലിയുന്നതാണോ
പുഴയുടെ കുളിരലക്കൈയ്യുകളിൽ
പ്രണയം മനസ്സിൽ തളിരിട്ടതാണോ
ഇന്ദ്രധനുസ്സിന്നേഴുനിറം
കാളിയൻ ദംശിച്ചതാണോ കണ്ണാ
കാളിമയുള്ള നിൻ കാന്തി
Not connected : |