ഉദയം
സൂര്യോദയം കണ്ടു കൈകൂപ്പിടുമ്പോൾ
സുവർണ്ണാംശു കണ്ണിൽ കനൽപ്പൂ വിടർത്തും
സാവിത്രി ചൊല്ലി സമർപ്യാമിയർഘ്യം
സർവേ ജഗത്തിന്നുഷസ്സേകിയാലും
തമസ്സിൻ ജടാജൂട ശൃംഗങ്ങളെല്ലാം
പ്രഭാസപ്രവാഹം പ്രകാശാഭമാക്കും
പ്രതിസ്പന്ദമായ്പ്രസ്ഫുരിക്കും സ്മിതത്താൽ
പ്രണാമങ്ങളേകുന്നു നീലാരവിന്ദം.
Not connected : |