മകൾക്കായി - മലയാളകവിതകള്‍

മകൾക്കായി 

കണ്മണിപ്പൊന്മകൾക്കായ്ക്കത്തിനിൽക്കുന്ന
കർപ്പൂരദീപമാണച്ഛൻ
കൈകാൽ വളരുന്നതൊക്കെയുൾക്കണ്ണാലെ
കണ്ടുറങ്ങീടുന്നതച്ഛൻ

പൂവുപോൽ സ്നിഗ്ദ്ധമാം പൂമേനിനോവാതെ
ചുംബനപ്പൂകൊണ്ടു മൂടി
അമ്പിളിമാമന്റെ കൊമ്പത്തൊരൂഞ്ഞാലിൽ
ചാഞ്ചക്കമാട്ടിടാം നിന്നെ

മേഘം വിരിച്ച നിരാലംബ ശയ്യയിൽ
ചായുറങ്ങുന്ന നിലാത്തിങ്കൾ പോൽ
തൂവൽക്കിടക്കയിൽ വീണുറങ്ങുന്ന നിൻ
ചാരെ ഞാൻ താരമായ് കാവൽ നിൽക്കും


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:12-03-2020 03:23:30 PM
Added by :C K Sudarsana Kumar
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :