വിഷുക്കണി കാണുവാൻ
വിഷുക്കണി കാണുവാൻ ഗുരുവായൂരിലെ
തിരുനടയിൽ ഞാൻ തൊഴുതുനിന്നൂ..
നെയ്വിളക്കെരിയുന്ന ശ്രീലകവാതിൽ നീ
എനിക്കായ് തുറന്നു തന്നൂ..
നിർമ്മാല്യ ദർശനം കഴിയുന്ന നേരത്തു
തൈലാഭിഷേകമെൻ മനം നിറച്ചൂ.. (2)
തിരുവാകച്ചാർത്തും ശംഖാഭിഷേകവും
തിരുവലങ്കാരവും നിറഞ്ഞു കണ്ടൂ..
ശ്രീരാഗമുതിരുന്ന പൊന്നോടക്കുഴലുമായ്
കണ്ണനെൻ മുന്നിൽ തെളിഞ്ഞു നിന്നൂ ... (2)
പൈമ്പാലിൻ മണമൂറും ചെഞ്ചുണ്ടിലമരുന്ന
മുരളികയിൽ ഞാൻ നാദമായീ...
സൂര്യാംശു തോൽക്കുന്ന പൊൻകിരീടത്തിന്റെ
സ്വർണാഭയെൻ കണ്ണിൽ അലിഞ്ഞുചേർന്നൂ.. (2)
ശ്രീവത്സമുറയുന്ന തിരുമാറിടത്തിലെ
വനമാലയിൽ ഞാൻ തുളസിയായീ..
Not connected : |