ഏകാദശിയാണെന്നറിയാതെ - ഇതരഎഴുത്തുകള്‍

ഏകാദശിയാണെന്നറിയാതെ 

ഏകാദശിയാണെന്നറിയാതെ ഒരുനാൾ
ഗുരുവായൂരിലെത്തി..
ഞാൻ ഗുരുവായൂരപ്പന്റെ നടയിലെത്തി..
തുളസിക്കതിർമാല തിരുമാറിലർപ്പിക്കാൻ
ഗുരുവായൂരപ്പന്റെ നടയിലെത്തി..

മണിമുറ്റത്തുരുളിയിലെ മഞ്ചാടിമണികളെൻ
മനസ്സിൽ മഴവില്ലു തീർക്കുമ്പോൾ..
മന്ദ്ര മധുരമായ് കഥകൾ പറയുമ്പോൾ.. (2 )
മിഴിനീരുകൊണ്ടെൻറെ മനസ്സിലെ മാലൊക്കെ
മായ്ച്ചു ഞാൻ നിൻ മുമ്പിൽ നിന്നനേരം..
തൃക്കയ്യിൽ വെണ്ണയുമായി നീ വന്നെന്നെ
പൂന്താനമെന്നപോൽ എതിരേറ്റൂ..

നെയ്വിളക്കെരിയുന്ന കനകശ്രീകോവിലിൽ
ഗുരുവായൂരപ്പന്റെ കണിവിഗ്രഹം
കണ്ണൻ പതിവായി പൂജിച്ച തിരുവിഗ്രഹം..(2 )
കണ്ണടച്ചൊരുമാത്ര തൊഴുതുനിന്നപ്പോൾ
എൻ മനസ്സു നീ ശ്രീകോവിലാക്കീ..
ഭൂലോകവൈകുണ്ഠ ശ്രീയെഴും വിഗ്രഹം
നീയെന്റെ ചിത്തത്തിൽ പ്രതിഷ്ഠിച്ചൂ..


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:16-03-2020 02:36:20 PM
Added by :C K Sudarsana Kumar
വീക്ഷണം:15
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :