മത്സരം
മത്സരങ്ങളൊരുപാട് നിത്യവും
മത്സരത്തൊടുയിർ നേടിവന്നിടും
മത്സരത്തിനവ നമ്മെയും മുദാ
മത്സരിച്ചു ക്ഷണമേകിടുന്നിതാ
മൽസ്സഖാക്കൾ ക്ഷണമേകിയാലുമാ
മത്സരത്തിനനുരൂപനല്ല ഞാൻ
മത്സരങ്ങളെളുതല്ല മൽസഖേ
മത്സരത്തിനനുയോജ്യനല്ല ഞാൻ
മത്സരിച്ചു വിജയം വരിക്കുവാൻ
മൽക്കരത്തിലൊരുകോപ്പുമില്ലെടോ
മത്സരിക്കണമെന്ന ചിന്തയും
മൽക്കിനാവിലും തെല്ലുമില്ലെടോ
മത്സരത്തിലുളവായ നേട്ടമോ
മത്സരത്തിലുളവായ കീർത്തിയോ
മത്സരത്തിലുളവായ കോട്ടമോ
മത്സരത്തിലുളവായകീർത്തിയോ
മൽപ്രയാണ സമയത്തുപായമായ്
മൽത്തുണയ്ക്കു വരുമെന്ന് ഞാനിഹ
മൽക്കിനാവിലും പാർത്തതുമില്ലെടോ
മത്സരിക്കുന്നതൊക്കെയും വ്യർത്ഥമേ!
** "കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ" ? **
** ഞാനപ്പാനയിലെ വരികൾ **
Not connected : |