ധർമ്മം
ധർമ്മമെന്നെത്ര കേട്ടാലും ധർമ്മമെന്തെന്നറിയൊലാ
"ധരതി വിശ്വം ഇതി ധർമ്മ"മെന്നു നിർവചനങ്ങളും
സർവ്വാധാരമതേതാണാ തത്വമേ ധർമ്മമായിടൂ
സർവ്വനാശത്തിനാധാരം ധർമ്മഹാനിയതോർക്കണം
ത്യാഗമേ ധർമ്മമോർത്തെന്നാൽ ത്യജിക്കൽ ധർമ്മമായിടും
ത്യാജ്യം ധർമ്മമായെന്നാൽ ധർമ്മഹാനി സുനിശ്ചയം
ധർമ്മക്കാരനിരക്കുന്നൂ ധർമ്മം തരണേയെന്ന നീട്ടുമായ്
ധര്മപത്നി കൊടുക്കുന്നൂ ധർമ്മക്കാരനു ധർമ്മവും
"ധര്‍മ്മ ഏവ പരം ദൈവം ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മസ്സര്‍വ്വത്ര വിജയീ ഭവതു ശ്രേയസേ നൃണാം"
സത്യത്തിലേക്കടുക്കാനായ് കർമ്മമേ ധർമ്മമാകണം
സത്യനിഷ്ഠഗുരുശ്രേഷ്ഠൻ ചൊല്ലിതന്നതീവിധം
"ധർമ്മ ഏവ ഹതോ ഹന്തി ധർമ്മോ രക്ഷതി രക്ഷിതാഃ
തസ്മാർദ്ധർമോ ന ഹന്തവ്യോ മാ നോ ധർമോ ഹതോ/വധീത്"
ഗീതചൊല്ലിപ്പഠിക്കുമ്പോൾ കേട്ടകാര്യങ്ങളീവിധം
ധർമ്മമെന്തെന്നതിപ്പോഴും ധർമ്മസങ്കടമായിതാ
Not connected : |