സാഗരനീലിമ
സാഗരനീലിമ മിഴികളിലലിഞ്ഞു
സിന്ദൂരസന്ധ്യ നിൻ കവിളിണ കവർന്നൂ
കുടമുല്ലപ്പൂക്കളായ് ചെറുചിരിവിടർന്നൂ
നിത്യവസന്തമായ് അരികിൽ നീ വന്നൂ..
സ്വരരാഗസുധയുമായ് കോകിലമണഞ്ഞു
സൗഗന്ധികങ്ങളെ ചെറുകാറ്റു തഴുകീ
പ്രണയാർദ്ര നയനങ്ങൾ തിരമാലയുയർത്തി
ഇന്ദ്രധനുസ്സ് എന്റെ മനതാരിൽ വിരിഞ്ഞു
താരാപഥങ്ങളിൽ ദീപങ്ങൾ നിരന്നൂ
ചന്ദ്രോത്സവത്തിനു നിറതിങ്കളുദിച്ചൂ
ഭ്രമരങ്ങളായ് മേഘശകലങ്ങൾ അലഞ്ഞു
മൃദുരോമഹർഷങ്ങൾ തനുവാകെയുണർന്നൂ
Not connected : |