വാസന്ത പൂർണിമ  - മലയാളകവിതകള്‍

വാസന്ത പൂർണിമ  

വാസന്ത പൂർണിമ ചന്ദ്രിക ചാലിച്ച
നീല നിശീഥിനി പോലെ
നീയെന്നരികിലുണ്ടെങ്കിൽ ഞാനൊരു
മായാമയൂരമായ് തീർന്നേനെ
പുൽക്കൊടിത്തുമ്പിലെ ഹിമകണം പോലെ നീ
എൻമിഴികൾക്കു കുളിർ പകർന്നൂ
അതിലോലമായ്പ്പാടും തമ്പുരുപോലെ നീ
അകതാരിനാത്മപ്രഹർഷമായി
പുഴപോലെയൊഴുകുന്ന കവിതയായ് നീയെന്നിൽ
കളകളനാദപ്രപഞ്ചമായീ
ഒരുഗുഢസുസ്മിതം നീയെനിക്കേകുമ്പോൾ
ഞാനൊരു രാഗപരാഗമാകും..


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:21-03-2020 12:06:29 PM
Added by :C K Sudarsana Kumar
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :