മുറ്റത്തൊരു - മലയാളകവിതകള്‍

മുറ്റത്തൊരു 

മുറ്റത്തൊരു പൂക്കളമെഴുതി
തൃക്കാക്കര അപ്പനെയിരുത്തി
അത്തം തൊട്ടോണം വരെയാ
മാതേവരും അവിടെയിരുന്നൂ..
(മുറ്റത്തൊരു പൂക്കളമെഴുതി )

പാടത്തെ പുല്ലുപറിച്ചൊരു
കുമ്മാട്ടിയെ കെട്ടിയൊരുക്കാം
മാവേലിക്കരയിലോരോണ
പ്പടയോടെ കളിച്ചു തിമിർക്കാം
(മുറ്റത്തൊരു പൂക്കളമെഴുതി )

അത്തത്തിനു തുളസിയൊരുക്കാം
തുമ്പയ്ക്കായ് ചിത്തിരയുണ്ട്
അടയും പഴ നേദ്യവുമൊക്കെ
അമ്പെയ്യാൻ മാടൻ അണഞ്ഞേ..
(മുറ്റത്തൊരു പൂക്കളമെഴുതി )

ആട്ടം പറക്കാൻ കൂട്ടുകൂടാം..
അമ്മാനാട്ടത്തിനു ആള് കൂട്ടാം
അവിട്ടക്കട്ടക്കായ് ഉരലെടുക്കാം
ചവിട്ടിപ്പൊട്ടിക്കാൻ മുറുമുറുക്കാം
(മുറ്റത്തൊരു പൂക്കളമെഴുതി )


up
0
dowm

രചിച്ചത്:സുദർശനകുമാർ വടശേരിക്കര
തീയതി:21-03-2020 12:07:19 PM
Added by :C K Sudarsana Kumar
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :