പിറവി
തിരക്കിനിടയില്‍ കവിതയ്ക്കൊരു തീം
തിരക്കിയിന്നു നടക്കുമ്പോള്‍
തെരുവോരത്തെ തിണ്ണനിരങ്ങി
തെറിപറയുന്നൊരു തിരുമാലി
വിരിയും വികടസരസ്വതിയാല്‍
വീശുന്നോരോ വാക്കുകളും
പായും ദിശയില്‍ കണ്ണുകള്‍
പായിച്ചാര്‍ത്തു ചിരിക്കും
യുവതുര്‍ക്കികള്‍ അഞ്ചാറെണ്ണം
അതുകണ്ടിവനുടെ ധാര്‍മ്മിക രോഷം
അണ പൊട്ടാതെ തടയണ തീര്‍ത്തെന്‍
കവിമനം അവിടെ പിന്‍വാങ്ങുമ്പോള്‍
കവിത ഒരെണ്ണം പിറവിയെടുത്തു !
Not connected : |